ഇരുമ്പുപാലത്ത് അറവുമാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി

0

പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശമായ ഇരുമ്പുപാലത്തിനു സമീപം അറവുമാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി.
മാലിന്യം തള്ളുന്നതിനായി വാഹനത്തിലെത്തിയവരെ നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കർണാടക സ്വദേശികളുടേതാണ് വാഹനമെന്നാണ് വിവരം. സംഭവത്തെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.
പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു.
ഇത്തരത്തിൽ പിടികൂടുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *