കളമശ്ശേരിയിലെ കൂട്ടബലാത്സംഗം; കേസിൽ ഇതുവരെ രണ്ടുപേർ അറസ്റ്റിൽ.

0

ജോലി അന്വേഷിച്ചിറങ്ങിയ ഒരു യുവതിയെ ലഹരിമരുന്ന് നൽകി മയക്കി രണ്ടുദിവസം തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന ഞെട്ടിക്കുന്ന വാർത്ത ഇന്നലെ പുറത്തു വന്നിരുന്നു .. അതിലെ രണ്ടു മുഖ്യപ്രതികൾ ഇന്ന് പിടിയിൽ ആയിട്ടുണ്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ഏറ്റവും സങ്കടകരമായ കാര്യം ഈ ക്രൂരതയ്ക്ക് നേതൃത്വം നൽകിയ നാലംഗ സംഘത്തിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു എന്നതാണ്. ഈ സ്ത്രീയും യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന വിവരവും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
എറണാകുളത്ത് ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം താമസിക്കുന്ന, മറ്റൊരു ജില്ലക്കാരിയായ യുവതിയാണ് ഈ വലിയ ചതിക്കുഴിയിൽ വീണത്. എറണാകുളത്തെ ഒരു സ്പായിലേക്ക് മാനേജരെ ആവശ്യമുണ്ട് എന്ന് കാണിച്ച് ഒഎൽഎക്സിൽ (OLX) നൽകിയ പരസ്യം കണ്ടാണ് യുവതി ജോലിക്ക് അപേക്ഷിച്ചത്. തുടർന്ന് ഇന്റർവ്യൂവിനായി കഴിഞ്ഞ രണ്ടാം തീയതി ഇവരെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *