കണ്ണിൽ മുളക് സ്പ്രേ തളിച്ച് കാറും പണവും കവർന്ന രണ്ടുപേർ അറസ്റ്റിൽ.

കൊടുവള്ളി സ്വദേശിയായ ജാഫർ കർണാടകയിലെ ബേഗൂരിൽ നിന്ന് കൊടുവള്ളിയിലേക്ക് മടങ്ങവേ, രാത്രി മിനങ്ങാടി ചിലിംഗ് പ്ലാന്റിന് സമീപത്തുവെച്ച് രണ്ട് വാഹനങ്ങളിലായെത്തിയ പത്തംഗ സംഘം കാർ തടഞ്ഞുനിർത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ജാഫറിന്റെ കണ്ണിൽ മുളക് സ്പ്രേ തളിച്ച സംഘം, അദ്ദേഹത്തിന്റെ ഇന്നോവ കാറും അതിലുണ്ടായിരുന്ന 21,000 രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞു. അറസ്റ്റിലായവർ തലശ്ശേരി മൂണ്ടെതത്ത് താഴെകുനിയിൽ എ.കെ. രഞ്ജിത്ത് (32), മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി സാവേവ് സുനിൽ (26) എന്നിവരാണ് പിടിയിലായത്.