മരുന്ന് ക്ഷാമമുണ്ട്’ മന്ത്രി; ‘മാധ്യമസൃഷ്ടി’ സെക്രട്ടറി: ആരോഗ്യവകുപ്പിൽ ഭിന്നത.

തിരുവനന്തപുരം: മരുന്ന് പ്രതിസന്ധിയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയും വകുപ്പ് സെക്രട്ടറിയും രണ്ട് തട്ടിലെന്ന് വിവരം. ഉന്നതതല യോഗത്തില്‍ മന്ത്രിയും സെക്രട്ടറിയും തമ്മില്‍ തര്‍ക്കമുണ്ടായി. മരുന്നുകളുടെ കുറവുണ്ടെന്നും ഇല്ലാത്ത മരുന്നുകള്‍ ഉടന്‍ വാങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ മുരുന്ന് ക്ഷാമം മാധ്യമ സൃഷ്ടി ആണെന്നാണ് സെക്രട്ടറി ശര്‍മിള ദേവി ജോസഫിന്റെ നിലപാട്. ഇല്ലാത്ത മരുന്നുകള്‍ക്കായി ഉടന്‍ ടെണ്ടര്‍ വിളിക്കണമെന്ന് മന്ത്രി നിലപാടെടുത്തപ്പോള്‍ അടുത്ത ആഴ്ച കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ബോര്‍ഡ് കൂടാം എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.