വാഹനാപകടം: യുവാവിന് ഗുരുതര പരിക്ക് (തൃശ്ശൂർ/കല്ലൂർ)

കല്ലൂർ കൊല്ലംക്കുന്നിൽ ബസിനടിയിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കുരിയച്ചിറ സ്വദേശി ഫഹദിനാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.