സ്കൂൾ കലോത്സവം എറണാകുളത്ത് ; പ്രധാന വേദി മറൈൻ ഡ്രൈവ്.

65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും. ജനുവരി 4 മുതൽ 8 വരെ നടക്കുന്ന കലാമേളയിൽ ആകെ 27 വേദികളിലായി ആയിരക്കണക്കിന് മത്സരാർഥികളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. മറൈൻ ഡ്രൈവാണ് കലോത്സവത്തിന്റെ പ്രധാന വേദി. തൃശൂരിൽ നടന്ന കഴിഞ്ഞ കലോത്സവത്തിൽ 1028 പോയിന്റോടെ കണ്ണൂർ ജില്ലയാണ് സ്വർണ്ണക്കപ്പ് സ്വന്തമാക്കിയത്. മുൻ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി.