പോക്സോ കേസിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാണാതായി.

പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാണാതായി.
സർക്കാരിൻ്റെ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷണകേന്ദ്രത്തിലായിരുന്നു കുട്ടികൾ.
ഇന്നലെ രാത്രിയോടെയാണ് സംഭവം.
കൊല്ലങ്കോട്, മങ്കര പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലെ അതിജീവിതകളെയാണ് കാണാതായത്.
മാസങ്ങൾക്ക് മുൻപ് മൂന്ന് പെൺകുട്ടികളെ സമാന രീതിയിൽ കാണാതാവുകയും മണിക്കൂറുകൾക്കകം കണ്ടെത്തുകയും ചെയ്തിരുന്നു.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്