ഉച്ചയ്ക്ക് ശേഷവും സ്വർണ്ണവില കുറഞ്ഞു

കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. വില ഉച്ചയ്ക്ക് ശേഷവും കുറഞ്ഞു. 800 രൂപയുടെ കുറവാണ് പവന്റെ വിലയിൽ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയത്. ഇതോടെ പവന്റെ വില 1,09,320 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 100 രൂപ താഴ്ന്ന് 13,665 രൂപയായി.ഇന്ന് രാവിലെ പവന് 1840 രൂപയും ഗ്രാമിന് 230 രൂപയും കുറഞ്ഞിരുന്നു. രാവിലെയും ഉച്ചയ്ക്ക് ശേഷവും കൂടി പവന് 2640 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്.