കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0

കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ‘കള്ളക്കടൽ’ പ്രതിഭാസത്തിനും ശക്തമായ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്‌ച പുലർച്ചെ 02:30 മുതൽ തിങ്കളാഴ്‌ച പുലർച്ചെ 02:30 വരെ 1.0 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയേറെയാണെന്നും മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *