കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ‘കള്ളക്കടൽ’ പ്രതിഭാസത്തിനും ശക്തമായ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പുലർച്ചെ 02:30 മുതൽ തിങ്കളാഴ്ച പുലർച്ചെ 02:30 വരെ 1.0 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയേറെയാണെന്നും മുന്നറിയിപ്പ്.