വടക്കാഞ്ചേരി പറമ്പായിൽ റബ്ബർ തോട്ടത്തിൽ അപകടം; മാന്ദാമംഗലംയുവാവിന് ദാരുണാന്ത്യം

വടക്കാഞ്ചേരി: പറമ്പായിലെ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം സംഭവിച്ചു. നെല്ലിക്കാമല മാന്ദാമംഗലംസ്വദേശി സനീഷാണ് മരണപ്പെട്ടത്.
തോട്ടത്തിൽ മുറിച്ചിട്ടിരുന്ന മരങ്ങൾ ട്രാക്ടർ ഉപയോഗിച്ച് കെട്ടിവലിച്ച് നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ടാക്ട്ടർ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനീഷിനെ ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.