ഷോൺ ജോർജ് പുറത്തുവിട്ട കർത്ത ഡയറി ബി.ജെ.പിയിലുംഅമർഷo പുകയുന്നു

0

മാസപ്പടി ഡയറികേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറി പേജുകൾ പാർട്ടി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിലും അമർഷം പുകയുന്നു. ഡയറി പേജുകൾ പുറത്തുവിട്ട നീക്കം പാർട്ടിക്ക് തന്നെ തിരിച്ചടിയായെന്നും, ഇതിന്റെ ഭാഗമായി ബിജെപി നേതാക്കളുടെയും സംഘപരിവാർ സംഘടനകളുടെയും പേരുകൾ പുറത്തുവന്നതിൽ കടുത്ത അതൃപ്തിയുണ്ടന്നും റിപ്പോർട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് മാത്രം ആരോപണം ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഈ നീക്കം വഴിമാറിപ്പോയെന്നാണ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി. ഗോവിന്ദൻ അടക്കം യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഉന്നത നേതാക്കളുടെ പേരുകൾ ഡയറിയിലുണ്ടെങ്കിലും, ഷോണിന്റെ വാർത്താസമ്മേളനത്തിൽ പുറത്തുവന്ന പേജുകളിൽ മുരളീധരൻ ഉൾപ്പടെ സംഘപരിവാർ എന്നീ പേരുകളുമുണ്ട്. ഡയറി പാർട്ടിക്ക് പണി കൊടുക്കുകയാണെന്നാണ് ഒരു വിഭാഗം കണക്ക് കൂട്ടുന്നത്.
ഈ വിഷയത്തിൽ പാർട്ടി നേതാക്കൾക്കിടയിലും ആശങ്ക ഒഴിഞ്ഞിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *