അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; 7,300-ലേറെ ചെടികൾ കണ്ടെത്തി നശിപ്പിച്ചു

0

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിൽ രണ്ടിടങ്ങളിലായി കണ്ടെത്തിയ 7,300 കഞ്ചാവ് ചെടികൾ പൊലീസ് സംഘം നശിപ്പിച്ചു. ഏഴ് മണിക്കൂറിലേറെ സാഹസികമായി കുത്തനെയുള്ള മലനിരകളിലൂടെ സഞ്ചരിച്ചാണ് പൊലീസ് സംഘം കഞ്ചാവ് കൃഷിയിടങ്ങളിലെത്തിയത്. തുടർന്ന് കഞ്ചാവ് ചെടികൾ പിഴുതെടുത്ത് നശിപ്പിക്കുകയായിരുന്നു. മേഖലയിൽ കഞ്ചാവ് കൃഷിക്കെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *