റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഡോളർ തിരിച്ചു നൽകാൻ ആവശ്യമുന്നയിച്ച് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ

പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയിൽ ഹർജി നൽകി. ഡോളർ തിരികെ നൽകാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പോലീസ് കോടതിയെ അറിയിച്ചു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് ഇഡി, ഇൻകം ടാക്സ് ഏജൻസികൾക്ക് പോലീസ് റിപ്പോർട്ട് നൽകുകയും ഡോളറിന്റെ സോഴ്സ് കണ്ടെത്തണമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്, ഇന്ന് ആന്റോയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആന്റോയുടെ ജാമ്യഹർജി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും