അജ്ഞാത മൃതദേഹം കണ്ടെത്തി (തൃശ്ശൂർ/തൊഴുപാടം)

തൊഴുപാടത്ത് ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം തോന്നിക്കും. തോണിക്കടവ് ഭാഗത്താണ് മൃതദേഹം ഒഴുകി നടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.