സ്വർണവിലയിൽ നേരിയ വർധന.

ഇന്നലെ രണ്ടു തവണയായി 3320 രൂപ കുറഞ്ഞ സ്വർണവില ഇന്ന് തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 1920 രൂപയാണ് വർധിച്ചത്. 92,320 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് ആനുപാതികമായി 240 രൂപയാണ് വർധിച്ചത്. 11,540 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.