കോടികളുടെ സ്വത്തിനും ഇൻഷുറൻസ് തുകയ്ക്കും വേണ്ടി ഭർത്താവിനും മകനും അനന്തരവനും ഭക്ഷണത്തിൽ വിഷം കലർത്തി; യുവതി അറസ്റ്റിൽ.

0

കോടിക്കണക്കിന് രൂപയുടെ സ്വത്തും ഇൻഷുറൻസ് തുകയും സ്വന്തമാക്കാൻ ഭർത്താവിന്റെയും മകന്റെയും അനന്തരവന്റെയും ഭക്ഷണത്തിൽ ഈയം കലർത്തി നൽകിയ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. രേണു ഭട്നാഗർ എന്ന യുവതിയെയാണ് ഇന്ദിരാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ അഞ്ച് മുതൽ ആറ് കോടി രൂപ വരെ മൂല്യമുള്ള ട്രാവൽ ബിസിനസും രണ്ട് കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുകയുമായിരുന്നു ലക്ഷ്യം. ഭർത്താവിനും 16 വയസ്സുള്ള മകനും 21 വയസ്സുള്ള അനന്തരവനും തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയിൽ മൂവരുടെയും ശരീരത്തിൽ ഉയർന്ന അളവിൽ ലെഡ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ സ്വത്ത് സ്വന്തമാക്കാനാണ് വിഷം നൽകിയതെന്ന് രേണു സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഗൂഢാലോചനയിൽ മറ്റ് നാലുപേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed