‘ഉമ്മൻചാണ്ടിയുടെ വീട്ടിൽ കറങ്ങിനടന്നതാണ് യോഗ്യത’; ജെ.എസ്. അഖിലിനെതിരെ ഷജീർ.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ജെ.എസ്. അഖിലിനെതിരെ രൂക്ഷ വിമർശനവുമായി നേമം ഷജീർ. ഒരു സമരത്തിലും അഖിലിനെ കണ്ടിട്ടില്ലെന്നും ജലപീരങ്കിയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും ഏറ്റിട്ടില്ലെന്നും ഷജീർ ആരോപിച്ചു. ഉമ്മൻചാണ്ടിയുടെ വീട്ടിൽ കറങ്ങിനടന്നതാണ് അഖിലിന്റെ യോഗ്യതയെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ 15 വർഷമായി യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്നയാളാണ് താനെന്നും ഷജീർ അവകാശപ്പെട്ടു. ഷാഫിക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.