ഹോർമുസിൽ വീണ്ടും എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചു; മൂന്ന് കപ്പലുകൾ മൈനിൽ തട്ടിയെന്ന് ഇറാൻ.

0

ഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചതായി റിപ്പോർട്ട്. അനുമതിയില്ലാതെ കടലിടുക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ടാങ്കറുകൾ മൈനുകളിൽ തട്ടിയാണ് തീപിടിച്ചതെന്നാണ് ഇറാൻ സേനയുടെ ആരോപണം. അമേരിക്കൻ സൈന്യത്തിന്റെ വ്യോമ-നാവിക അകമ്പടിയിലായിരുന്നു കപ്പലുകൾ നീങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സ്ഫോടനം തടയാൻ യുഎസ് സേനയ്ക്ക് കഴിഞ്ഞില്ലെന്നാണ് ഇറാൻ മാധ്യമങ്ങൾ പറയുന്നത്. അപകടത്തിൽപ്പെട്ട കപ്പലുകളുടെ പേരോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ഇതുവരെ വ്യക്തമായിട്ടില്ല. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും അന്താരാഷ്ട്ര എണ്ണവിപണിയും ആശങ്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *