ഇറാനിൽ സ്ത്രീകൾക്കായി പ്രത്യേക സൈനിക പരിശീലന ക്യാമ്പ്; 31 പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതി.

0

ഇറാനില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൈനിക പരിശീലന ക്യാമ്പ് ആരംഭിച്ചതായി റിപ്പോർട്ട്. തെഹ്റാനിലെ ആസാദി സ്ക്വയറില്‍ കഴിഞ്ഞദിവസം നടന്ന പരിശീലനത്തില്‍ നിരവധി വനിതകളാണ് പങ്കെടുത്തത്. രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച ‘ജാന്‍ഫദായന്‍’ ക്യാമ്പയിന്റെ ഭാഗമായാണ് ഈ പരിശീലനം. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ പോലും തയ്യാറുള്ള സന്നദ്ധപ്രവര്‍ത്തകര്‍ എന്നാണ് ‘ജാന്‍ഫദായന്‍’ എന്ന വാക്കിന്റെ അര്‍ഥം.
ഈ ക്യാമ്പയിന്‍ രാജ്യവ്യാകമായി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 31 പ്രവിശ്യാ തലസ്ഥാനങ്ങളിലെയും പ്രധാന സ്ക്വയറുകളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനാണ് പദ്ധതി. അല്‍ജസീറ അടക്കമുള്ള വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *