ഷൺമുഖം കനാലിൽ വീണ്ടും അറവുമാലിന്യം തള്ളി.

0

പടിയൂർ: ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽനിന്ന് ആരംഭിച്ച് പൂമംഗലം, പടിയൂർ പഞ്ചായത്തുകളിലൂടെ കടന്ന് കാക്കാത്തുരുത്തിയിലെ കനോലി കനാലിൽ ചേരുന്ന ഷൺമുഖം കനാലിൽ വീണ്ടും അറവുമാലിന്യം തള്ളി. പടിയൂർ, പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഷൺമുഖം സൗത്ത് ബണ്ട് റോഡിൽ കനാലിനോട് ചേർന്നുള്ള അഞ്ച് സ്ഥലങ്ങളിലാണ് മാടുകളുടെ ശരീരഭാഗങ്ങൾ ഉൾപ്പെടെയുള്ള അറവുമാലിന്യം വൻതോതിൽ തള്ളിയിരിക്കുന്നത്.
ഷൺമുഖം കനാലിന്റെ തെക്കുഭാഗത്തെ ബണ്ട് റോഡിൽ സ്ഥിരമായി അറവുമാലിന്യം തള്ളുന്നുണ്ടെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *