പ്ലസ്‌ടു വിദ്യാർഥിനിയുടെ മരണത്തിന് പിന്നിൽ പീഡനമെന്ന് സംശയം; അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ

0

ഇടുക്കി കുമളിയിൽ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്ത് കൊല്ലം പട്ടട സ്വദേശി ഗോഡ്സണെ കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് കുമളി പോലീസ് പിടികൂടി. ഓഗസ്റ്റ് ഒൻപതിന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം പരിശോധനയിലാണ് പീഡനവിവരം പുറത്തുവന്നതും തുടർന്ന് ആൺസുഹൃത്ത് അറസ്റ്റിലായതും. എന്നാൽ, ഗോഡ്സൺ തന്നോട് മോശമായി പെരുമാറിയ വിവരം പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ അമ്മയെ ഇയാൾ മർദിക്കുകയും പോലീസ് കേസ് എടുത്തതോടെ ഒളിവിൽ പോകുകയുമായിരുന്നു. വീട്ടിൽ നേരിട്ട കടുത്ത ശാരീരിക-മാനസിക പീഡനങ്ങളും ഗോഡ്സന്റെ മോശം പെരുമാറ്റവുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. നിലവിൽ റിമാൻഡിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി ഉടൻ തന്നെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *