അക്കിക്കാവ്–കേച്ചേരി ബൈപാസിൽ ചിറമനേങ്ങാട്–നോങ്ങല്ലൂർ റോഡിന്.

0

പന്നിത്തടം: അക്കിക്കാവ്–കേച്ചേരി ബൈപാസിൽ ചിറമനേങ്ങാട്–നോങ്ങല്ലൂർ റോഡിന് സമീപം ആഡംബരക്കാർ എതിർദിശയിൽ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അപകടത്തിൽ കാറുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 10.30നായിരുന്നു അപകടം.
ആഡംബരക്കാറിലെ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. അക്കിക്കാവ് ഭാഗത്തുനിന്ന് കേച്ചേരി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *