കൈക്കൂലി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ സി.ബി.ഐ.

0

കൈക്കൂലി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ലഖ്‌നൗവിലെ ഇ.ഡി. സോൺ ഓഫീസിലെ ഉദ്യോഗസ്ഥരായ ദീപക് കുമാർ, മനോജ് ദ്വിവേദി എന്നിവരാണ് അറസ്റ്റിലായത്. ഇ.ഡി. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരന്റെ പിതാവിനോട് ഹെഡ് കോൺസ്റ്റബിളായ മനോജ് ദ്വിവേദി അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഇ.ഡി. പരാതിക്കാരന്റെ പിതാവിന് സമൻസ് അയച്ചത്. പണം ആവശ്യപ്പെട്ട വിവരം യുവാവ് സി.ബി.ഐയെ അറിയിച്ചതോടെ ഇരുവരെയും കുടുക്കാൻ സി.ബി.ഐ. വലവിരിച്ചു. അഞ്ചുലക്ഷം രൂപ നൽകാമെന്ന് യുവാവ് മനോജ് ദ്വിവേദിയെ അറിയിച്ചു. തുടർന്ന് പണം കൈമാറുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *