തിരുവനന്തപുരം മരുതുംകുഴിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് ദാരുണമായി മരിച്ചു.

0

തിരുവനന്തപുരം: തിരുവനന്തപുരം മരുതുംകുഴിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മലയൻകീഴ് സ്വദേശി മിലിത് (25) ആണ് മരിച്ചത്. മിലിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ മിലിത്തിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയതായാണ് വിവരം.മരുതുംകുഴി ജംങ്ഷനിലാണ് അപകടമുണ്ടായത്. ശാസ്തമം​ഗലം ഭാ​ഗത്ത് നിന്ന് വൺവേയിലൂടെ പോകുമ്പോഴാണ് മിലിത് സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ മിലിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may have missed