പുലിയിറങ്ങി ആടിനെ കൊന്നു(തൃശ്ശൂർ/ കോടശ്ശേരി)

ചാലക്കുടി കോടശ്ശേരിയിൽ ആടിനെ പുലി കടിച്ചുകൊന്നു. പൊന്നമ്പിയൊളി തൊട്ടിയിൽ പൗലോസിന്റെ വീടിനടുത്തുള്ള കൂട്ടിൽ നിന്നാണ് ആടിനെ പുലി പിടിച്ചത്. രാത്രി ആടിന്റെ നിലവിളി കേട്ട് പുറത്തെത്തിയ വീട്ടുകാർ ചത്ത നിലയിലാണ് ആടിനെ കണ്ടത്.