പിന്നിൽ ടിപ്പർ പാഞ്ഞെത്തി; സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

ആലപ്പുഴ: സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെന്നിത്തല സൗത്ത് തഴത്തേതിൽ ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് മരിച്ചത്. മാവേലിക്കര സർക്കാർ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. പിന്നിൽ നിന്ന് അതിവേഗത്തിൽ എത്തിയ ടിപ്പർ ലോറി ശ്രദ്ധയിൽപ്പെട്ടതോടെ ആനി ബാബു സ്കൂട്ടർ റോഡിന്റെ ഇടതുവശത്തേക്ക് ഒതുക്കി നിർത്തിയിരുന്നു. എന്നാൽ പിന്നാലെയെത്തിയ ടിപ്പർ ലോറി സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ആനി റോഡിലേക്ക് തെറിച്ചുവീണു. ഇതിനിടെ ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമായി. മാവേലിക്കര സർക്കാർ ആശുപത്രിക്ക് സമീപം നടന്ന അപകടം പ്രദേശത്ത് വലിയ ദുഃഖത്തിനിടയാക്കി.