ഗോവിന്ദനെതിരായ നടപടിയെ പരിഹസിച്ച് ജി. സുധാകരൻ; “തലയ്ക്ക് അടി കൊടുത്തിട്ട് ഇരിക്ക് എന്ന് പറയുന്നതുപോലെ”

ആലപ്പുഴ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന് രംഗത്ത്. പാര്‍ട്ടിയില്‍ നിന്നും പോയവരുടെ കൂട്ടത്തില്‍ താന്‍ ഇല്ല എന്നാണ് എം എ ബേബി പറഞ്ഞതെന്നും താന്‍ പാര്‍ട്ടിയില്‍ നിന്നും പോയത് ഈ പാര്‍ട്ടിയില്‍ നില്ക്കാന് കൊള്ളാത്തതുകൊണ്ടാണെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ‘ഞാന്‍ പോയത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അല്ല. എനിക്ക് ഒരു അച്ഛനെ ഉള്ളൂ എന്നും ഒരുപാട് അച്ഛന്മാര് ഉള്ളവരായിരിക്കും അങ്ങനെയൊക്കെ പറയുന്നതെന്നു’മായിരുന്നു ജി സുധാകരന്റെ അധിക്ഷേപം.
ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്റെ അച്ഛന് വിളിച്ചെന്ന് സുധാകരന് ആരോപിച്ചു.