കേരള സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണൻ; കെഎസ്എഫ്ഡിസി ചെയർമാനായി പ്രേംകുമാർ

കല്പറ്റ നാരായണനെ സാഹിത്യ അക്കാദമി ചെയർമാനായി തീരുമാനിച്ച് യുഡിഎഫ് സർക്കാർ. ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും കെഎസ്എഫ്ഡിസി ചെയർമാനായി നടൻ പ്രേംകുമാറിനേയും നിയമിക്കും. എം രഞ്ജിത് ചലചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ ആയേക്കും. എൽഡിഎഫ് സർക്കാർ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് മാറ്റിയ പ്രേംകുമാറിന് നിയമനം നൽകിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി എം.പി സുരേന്ദ്രൻ എത്തും. കെഎസ്എഫ്ഡിസി ചെയർമാൻ പ്രേംകുമാർ എത്തുമ്പോൾ ആലപ്പി അഷറഫ് വൈസ് ചെയർമാൻ ആവും.