സർവ്വകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം(തൃശ്ശൂർ/മണ്ണുത്തി)

മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം. പരീക്ഷ ഫലം തടഞ്ഞുവെച്ചതിൽ പ്രതിഷേധം. ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണത്താൽ ഫലം തടഞ്ഞെന്ന് ആരോപണം.175 വിദ്യാർഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ചെന്ന് പരാതി. ഫീസ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ കോടതിയെ സമീപിച്ചിരുന്നു. അകാരണമായി കൂട്ടിയ ഹോസ്റ്റൽ ഫീസ് അടക്കില്ലെന്ന് വിദ്യാർഥികൾ.