സിനിമാറ്റോഗ്രാഫർ ടിഎൻ കൃഷ്ണൻകുട്ടി അന്തരിച്ചു.

എഴുപതോളം സിനിമകൾക്ക് കാമറ ചലിപ്പിച്ച ആലപ്പുഴ തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു.
ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി ക്യാമറ ചലിപ്പിച്ചത്.
തിക്കുറിശ്ശി സുകുമാരൻ നായർ, പി.ജെ.ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു തുടങ്ങി സംവിധായകരുടെ സിനിമകൾക്ക് വേണ്ടി ക്യാമറാ ചലിപ്പിച്ചു.
ലളിതമ്മയാണ് ഭാര്യ, മക്കൾ ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.