സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില; പവന് ₹560 വർധിച്ചു.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. കഴിഞ്ഞ ദിവസം പവന് ₹1,09,120 രൂപയും ഗ്രാമിന് ₹13,640 രൂപയുമായിരുന്നു വില.
ഇന്ന് പവന് ₹560 വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില ₹1,09,680 ആയി. ഗ്രാമിന് ₹13,710 രൂപയാണ് ഇന്നത്തെ വില.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് കേരളത്തിലും സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്. വിപണി വിലയ്ക്ക് പുറമെ 3 ശതമാനം ജി.എസ്.ടി., പണിക്കൂലി, ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി ചേരുന്നതിനാൽ ആഭരണങ്ങളുടെ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകും.