വ്യാജരേഖയുണ്ടാക്കി പണം തട്ടിയ കേസ്; കോളജ് അധ്യാപകന് രണ്ട് വർഷം തടവ്

കണ്ണൂർ: വ്യാജരേഖ ചമച്ച് ശമ്പളം തട്ടിയെടുത്തെന്ന വിജിലൻസ് കേസിൽ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായ കോളജ് അധ്യാപകന് രണ്ടുവർഷം കഠിനതടവും 80,000 രൂപ പിഴയും. പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ (സാറ്റ്) ഫിസിക്സ് വിഭാഗം മേധാവിയായിരുന്ന കണ്ണൂർ ചിറക്കൽ സ്വദേശി ഡോ. എൻ.കെ. ദീപക്കിനെയാണ് തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. 2008 കാലയളവിൽ ആനന്ദതീർഥ കാമ്പസിലെ ഫിസിക്സ് വിഭാഗം മേധാവിയായി പ്രവർത്തിക്കുന്നതിനിടെ സാമ്പത്തികലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്.