വൈദ്യുതി പ്രതിസന്ധി; ഉപഭോക്താക്കളോട് സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി

0

സംസ്ഥാനത്ത് തുടർച്ചയായി അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈകിട്ട് 6 മണി മുതൽ ഉപഭോക്താക്കൾ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പീക്ക് സമയങ്ങളിൽ നിലവിൽ 800 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. അതേസമയം, വൈദ്യുതി നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ കറന്റ് കോൾ സമയം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം അതിവേഗം പൂർത്തിയാക്കാൻ കെഎസ്ഇബി നീക്കം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *