വീട്ടിലെ ഉപകരണങ്ങൾ പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം

0

പല്ലിശ്ശേരി: ചിറ്റേങ്കര മൈമ്പിള്ളി റോഡിൽ വെളിയത്ത് നാരായണന്റെ വീട്ടിലെ വാഷിങ് മെഷീനും ഫ്രിഡ്ജും ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ച് വീട് തകർന്നു. വാഷിങ് മെഷീന്റെ അടിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വയോധികരായ ദമ്പതികൾ വീടിന് പുറത്തേക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഒൻപതോടെയാണ് അപകടം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ വീടിനും വീട്ടുപകരണങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *