ലഹരി ഉപയോഗം ആരോപിച്ച് നടപടി; ഇടുക്കി മുൻ നഗരസഭാധ്യക്ഷൻ പിടിയിൽ

ഇടുക്കി: രാസലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ് പൊലീസ് കസ്റ്റഡിയിൽ. പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സനീഷ് രാസലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ലഹരി വസ്തുക്കൾ ഇയാളിൽനിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എൽഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷനായിരുന്ന സനീഷ് നിലവിൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഉടൻ സനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കാളിയാർ പൊലീസ് അറിയിച്ചു.