പൈപ്പ് സ്ഥാപിക്കുന്നതിൽ പ്രതിഷേധം; വാട്ടർ അതോറിറ്റി നടപടി നാട്ടുകാർ തടഞ്ഞു

0

കയ്പമംഗലം: കിഴക്കേ ടിപ്പുസുൽത്താൻ റോഡിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ ജോലികൾ നാട്ടുകാർ തടഞ്ഞു. ചളിങ്ങാട് മേഖലയിൽ പൈപ്പിടുന്നതിനായി റോഡ് പൊളിച്ചിട്ട് ഒന്നര വർഷമായിട്ടും ടാറിങ് നടത്താത്തതിൽ പ്രതിഷേധിച്ചാണ് പള്ളിനടയിൽ ചൊവ്വാഴ്ച ആരംഭിച്ച പൈപ്പിടൽ നാട്ടുകാർ തടഞ്ഞത്. നാട്ടിക ഫർക്ക ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി കുടിവെള്ള വിതരണത്തിനായാണ് ഇവിടെ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നത്. അൻപത് വർഷത്തോളം പഴക്കമുള്ള നിലവിലെ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി ചളിങ്ങാട് മേഖലയിൽ ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡ് പൂർണമായും പൊളിച്ചാണ് പൈപ്പുകൾ സ്ഥാപിച്ചത്. റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പൈപ്പിടൽ ജോലികളും നാട്ടുകാർ തടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *