നാളെ മുതൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും തീരുമാനമാകാതെ പരാജയപ്പെട്ടതോടെ രാജ്യത്തെ ബാങ്ക് ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്കുമായി മുന്നോട്ട്. നാളെ പണിമുടക്കും തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയും വരുന്നതോടെ തുടർച്ചയായി 3 ദിവസം ബാങ്ക് പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടും. കൂടാതെ വിനായക ചതുർഥി അവധിയുള്ള ചില സംസ്ഥാനങ്ങളിൽ ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി 4 ദിവസം വരെ തടസ്സപ്പെടാൻ സാധ്യതയുണ്ട്.