ദേശീയപാതയിൽ കയ്പ‌മംഗലത്ത് വീണ്ടും വാഹനാപകടം.

0

ദേശീയപാതയിൽ കയ്പ‌മംഗലത്ത് വീണ്ടും വാഹനാപകടം, ഓടിക്കൊണ്ടിരുന്ന കാറിനു പുറകിൽ ട്രാവലർ ഇടിച്ചാണ് അപകടമുണ്ടായത്. കയ്‌പമംഗലം പനമ്പിക്കുന്ന് സെൻ്ററിൽ ഗുരുവായൂർ ഭാഗത്തേക്കുള്ള ഹൈവേയിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ കീഴ്മേൽ മറിഞ്ഞു. കാർ യാത്രക്കാരി കൊടുങ്ങല്ലൂർ സ്വദേശി കടമ്പോട്ട് അമീനക്ക് പരിക്കേറ്റു.നാലുപേരാണ് കാറിലുണ്ടായിരുന്നത് കാറിലെ മറ്റ് യാത്രക്കാർക്കും ട്രാവലർ യാത്രക്കാർക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *