താമരശേരിയിൽ 20കാരിയെ മാസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതി; രണ്ട് പേർ അറസ്റ്റിൽ.

കോഴിക്കോട് താമരശേരിയിൽ 20കാരിയെ മാസങ്ങളോളം ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. ഏപ്രിൽ മുതൽ യുവതി പീഡനത്തിനിരയായെന്നാണ് റിപ്പോർട്ട്. ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ കാറിൽ കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് ആരോപണം. പിന്നീട് ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിലും പ്രതികൾ ജോലി ചെയ്യുന്ന ബസിലും വെച്ച് പീഡനം തുടർന്നതായാണ് യുവതിയുടെ മൊഴി. പുതുപ്പാടി സ്വദേശി കെ.കെ. അനീഷ്, കൈതപ്പൊയിൽ സ്വദേശി പി.എസ്. സജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കടുത്ത മാനസികാഘാതത്തിലായ യുവതിക്ക് ചികിത്സ നൽകിവരികയാണ്. അന്വേഷണം തുടരുകയാണ്.