ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ അരി ലഭ്യമാക്കല്‍, നെല്‍ കര്‍ഷകര്‍ക്കുള്ള പണം നേരിട്ടു കൈമാറല്‍, അരിമില്ലുകാര്‍ക്ക് ഔട്ട് ടേണ്‍ റേഷ്യോ ഇനത്തില്‍ നല്‍കാനുള്ള തുക എന്നിവ സംബന്ധിച്ച് ഉന്നതലയോഗം ചേര്‍ന്നു.

0

ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ അരി തുടര്‍ന്നും ലഭ്യമാകുന്നതിലെ സാധ്യതകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കര്‍ഷകര്‍ക്ക് നെല്ലിന്റെ പണം നേരിട്ട് ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനും നിര്‍ദ്ദേശിച്ചു. നബാർഡുമായി ചേര്‍ന്ന് പുതിയ സ്‌കീം ആവിഷ്‌കരിക്കുന്നതിന്റെ ചര്‍ച്ചകള്‍ക്കായി ഭക്ഷ്യ- കൃഷി വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഔട്ട് ടേണ്‍ റേഷ്യോ തുക അനുവദിക്കുന്ന കാര്യം വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനമെടുക്കും.
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, കൃഷി മന്ത്രി ടി. സിദ്ധീഖ് എന്നിവരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *