ചവിട്ടിപ്പൊളിക്കാൻ നിങ്ങളാരാണ്? 4 കോടിയുള്ളവൻ വിലസി നടക്കുന്നു, തോന്ന്യാസം കാണിച്ചാൽ അടിച്ചോടിക്കും” എം.എൽ എ.

0

രോഗിയായ അമ്മയും രണ്ട് പെൺകുട്ടികളും മാത്രമുള്ള പെരിന്തൽമണ്ണയിൽ നിർധന കുടുംബത്തിന്റെ കുടുംബനാഥൻ മരണപ്പെട്ടതിനെ തുടർന്ന് ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയ നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും തിരിച്ചയച്ച് നജീബ് കാന്തപുരം എം.എൽ.എ. പെരിന്തൽമണ്ണ വേങ്ങൂരിലാണ് സംഭവം. നാല് ലക്ഷം രൂപയുടെ കുടിശ്ശികയുടെ പേരിലാണ് വീട് ഒഴിപ്പിച്ച് ജപ്തി ചെയ്യാനായി ബാങ്ക് അധികൃതർ എത്തിയത്.
പിതാവ് മരണപ്പെടുകയും രോഗിയായ അമ്മയെ പരിചരിക്കാൻ വരുമാനമാർഗ്ഗമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന രണ്ട് പെൺകുട്ടികൾ മാത്രമുള്ള വീട്ടിലാണ് ഉദ്യോഗസ്ഥർ ഭീഷണിയുമായി എത്തിയതെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. കോടികളുടെ വായ്പാ കുടിശ്ശിക വരുത്തിയവർക്കെതിരെ യാതൊരു നടപടിയും എടുക്കാതെ, വെറും നാല് ലക്ഷം രൂപ മാത്രം കുടിശ്ശികയുള്ള നിർധന കുടുംബത്തോട് മാനുഷിക പരിഗണനയില്ലാതെ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം.
കുടുംബത്തിന് വായ്പ തിരിച്ചടയ്ക്കാൻ ഗഡുക്കളായി 60 മാസം വരെ സാവകാശം അനുവദിക്കാൻ സർക്കാരിന് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ എം.എൽ.എ, വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ മന്ത്രിയുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *