ഒരു ദിവസം 506 പേർക്ക് ലേണേഴ്സ് ടെസ്റ്റ്; പരീക്ഷാകേന്ദ്രങ്ങളിൽ തിരക്ക്

ചേലക്കര: ഒറ്റ ദിവസം 506 പേരെ ലേണേഴ്‌സ് പരീക്ഷ എഴുതിപ്പിച്ച് ചരിത്രം കുറിച്ച് വടക്കാഞ്ചേരി സബ് ആർ.ടി.ഒ. ഉദ്യോഗസ്ഥർ. ചേലക്കര ഗവ. പോളിടെക്നിക് കോളേജിലാണ് സംസ്ഥാനത്തെ ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ലൈസൻസിന് അപേക്ഷിച്ച് രണ്ട് മാസത്തിലേറെ ലേണേഴ്‌സ് പരീക്ഷയ്ക്ക് കാത്തിരിക്കണമെന്ന പ്രയാസത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ബുധനാഴ്ച രാവിലെയാണ് പരീക്ഷ നടത്തിയത്. ഗതാഗത കമ്മിഷണറുടെ നിർദേശപ്രകാരം ജോയിന്റ് ആർ.ടി.ഒ. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷ. വടക്കാഞ്ചേരി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ മൂന്ന് ഉദ്യോഗസ്ഥരുടെയും എൻഫോഴ്സ്മെന്റിലെ അഞ്ച് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വിജയകരമായി ലേണേഴ്‌സ് ടെസ്റ്റ് നടത്തിയത്.