ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യാൻ കളമശേരി പോലീസ് നോട്ടീസ് നൽകി.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന് കളമശ്ശേരി പോലീസ് നോട്ടീസ് നൽകി. നാളെ സ്റ്റേഷനിൽ ഹാജരാകാനാണ് പുതിയ നിർദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നൽകിയിരുന്നെങ്കിലും ഒക്ടോബർ അഞ്ചിനു ശേഷമേ ഹാജരാകൂ എന്നാണ് ആന്റോ അഗസ്റ്റിൻ മറുപടി നൽകിയത്. ഇത്രയും ദിവസം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ പോലീസ്, അദ്ദേഹത്തോട് നാളെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.