തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം;

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ജില്ലാ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടാവുകയും, ഓഫീസിന്റെ ചില്ലുകൾ കല്ലേറിൽ തകരുകയും ചെയ്തു. ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചയോ ആണ് ആക്രമണം നടന്നതെന്ന് സംശയിക്കുന്നു. അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപിയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉണ്ടായ പ്രതിഷേധങ്ങളുടെയും തർക്കങ്ങളുടെയും ഭാഗമായാണ് ഈ ആക്രമണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നുണ്ട്. നിയമപരമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് വ്യക്തമാക്കി