ചോദിക്കാൻ ഇനി മൈക്ക് നൽകും

മുഖ്യമന്ത്രി വി ഡി സതീശൻ്റെ വാർത്താ സമ്മേളനങ്ങളിൽ പുതിയ ക്രമീകരണങ്ങൾ. മുഖ്യമന്ത്രിയുടെ ഓഫീസിൽ ആലോചനകൾ തുടങ്ങി. ചോദ്യം ചോദിക്കാൻ മാധ്യമ പ്രവർത്തകർക്ക് മൈക്ക് നൽകും. മൈക്കിലൂടെയുള്ള ചോദ്യങ്ങൾക്കായിരിക്കും മുഖ്യമന്ത്രി മറുപടി നൽകുക. പുതിയ നീക്കം വാർത്താ സമ്മേളനങ്ങളിൽ ചോദ്യം ചോദിക്കാൻ ബഹളമെന്ന് ആരോപിച്ച്. ക്ഷോഭപ്രകടനം മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് ദോഷമുണ്ടാക്കുമെന്ന് ആശങ്ക.