സംഗീത സംവിധായകൻ റിനിൽ ഗൗതം അന്തരിച്ചു.

പ്രശസ്ത സംഗീത സംവിധായകൻ റിനിൽ ഗൗതം (50) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തൃപ്പൂണിത്തുറ ദേവി ഹോസ്‌പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഫെഫ് മ്യൂസിക് ഡയറക്ടേഴ്സ‌് യൂണിയൻ എക്‌സിക്യൂട്ടീവ് അംഗമാണ്. ജനപ്രിയൻ, വാധ്യാർ, പിഗ്മാൻ, സാന്റ് സിറ്റി, വടു, കാന്താരി, നജസ്സ്, വേലുകാക്ക തുടങ്ങിയ സിനിമകൾക്കും നിരവധി സീരിയലുകൾക്കും സംഗീത ആൽബങ്ങൾക്കും സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ പൂർണത്രയീശനെ സ്തുതിച്ചുകൊണ്ടുള്ള ‘പദ്‌മഹാരപ്രിയ പദ്‌മനാഭപ്രഭോ’ എന്ന ഭക്തിഗാനത്തിലൂടെ ഏറെ ശ്രദ്ധേയനായി.