മദ്യപാനത്തിനിടയിലുണ്ടായ തർക്കം; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

0

ആലപ്പുഴ ചുങ്കത്ത് മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ചുങ്കം സ്വദേശി ആന്റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വട്ടയാൽ സ്വദേശി അഫ്സലിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ നടന്ന സംഭവത്തിന് ശേഷം ചുങ്കം പാലത്തിന് സമീപത്താണ് ആന്റണി വർഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *