സ്വർണവില കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് പവന് കുറഞ്ഞത് 400 രൂപ.

0

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 93,760 രൂപയായും ഒരു ഗ്രാമിൻ്റെ വില 11,720 രൂപയായും താഴ്ന്നു. 18 കാരറ്റ് സ്വർണവിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 9,590 രൂപയും ഒരു പവന് 76,720 രൂപയുമാണ് വിപണി വില.

Leave a Reply

Your email address will not be published. Required fields are marked *