ഗർഭിണിയുടെ വയറ്റിൽ പൊലീസ് ചവിട്ടിയെന്ന് പരാതി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന്റെ നില ഗുരുതരം.

0

ഫിറോസാബാദ്: ഉത്തർപ്രദേശിൽ പൊലീസുകാരുടെ ചവിട്ടേറ്റ ഗർഭിണി പ്രസവത്തിന് പിന്നാലെ മരിച്ച സംഭവത്തിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. ഫിറോസാബാദിലെ ശിക്കോഹാബാദ് സ്വദേശിയായ അഞ്ജലി (28) ആണ് മരിച്ചത്. മോഷണക്കേസിലെ പ്രതിയായ അഞ്ജലിയുടെ ഭർത്താവ് ഗൗരവിനെ അന്വേഷിച്ച് ഞായറാഴ്ച രാത്രി 11.45ഓടെ വീട്ടിലെത്തിയ പൊലീസ് സംഘമാണ് അതിക്രമം നടത്തിയതെന്നാണ് ആരോപണം. ഗൗരവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകരുതെന്ന് അപേക്ഷിച്ച അഞ്ജലിയുടെ വയറ്റിൽ പൊലീസ് സംഘത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ധർമപാൽ സിങ് ചവിട്ടിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ചവിട്ടേറ്റ് അഞ്ജലി വീണതിന് പിന്നാലെ പൊലീസ് ഗൗരവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *